www.mentormalayalam.com
എല്ലാ കുട്ടികളും പ്രതിഭാധനരാണ്. എന്നാല്‍ മരം കയറാനുള്ള കഴിവ് നോക്കിയാണ് നിങ്ങള്‍ ഒരു മീനിനെ വിലയിരുത്തുന്നതെങ്കില്‍, ആ മീന്‍ ജീവിതകാലം മുഴുവന്‍ താനൊരു വിഡ്ഢിയാണെന്ന് കരുതി ജീവിക്കാന്‍ ഇടയുണ്ട്.
- ഐന്സ്റ്റീന്
എല്ലാ കുട്ടിയിലും ഒരു ജീനിയസ് ഉണ്ട്. അത് കണ്ടെത്തുന്നതിലാണ് നമ്മുടെ മിടുക്ക്. ഓരോ രക്ഷിതാവിന്റെയും കുട്ടിയുടെയും മനസ്സില്‍ നിരവധി ചോദ്യങ്ങളുണ്ട്.
പത്താം ക്ലാസ്സിന് ശേഷം എന്ത്?
പ്ലസ് വണ്‍ എന്തെടുക്കണം?
പ്ലസ്ടുവിനു ശേഷം എന്ത്?
ഏത് എന്‍ട്രന്‍സ് എഴുതണം?
പി.ജി.യ്ക്ക് ഏതില്‍ ചേരണം?
കുട്ടിയുടെ കഴിവ് കണ്ടെത്തുന്നതില്‍ രക്ഷിതാവായ താന്‍ വിജയിച്ചുവോ. . ?
കുട്ടിയുടെ വികൃതിയുടെ കാരണമെന്താണ്?
അവരുടെ അനുസരണക്കേടിന്റെ അസാധാരണത്വം എന്താണ്?
തുടങ്ങി ചോദ്യങ്ങള്‍ നിരവധിയാണ്.
Mphil, Msc (Psych), BEd (Eng)
Dip (L.D & Counselling) Psychologist NLP Therapist
ഇന്ത്യയിലും യു.കെ.യിലുമായി വിദ്യാഭ്യാസം. സ്വദേശത്തും വിദേശത്തുമായി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സൈക്കോളജിക്കല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കുമായി നിരവധി പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ട്. റേഡിയോ പ്രഭാഷകയാണ്. അറിയപ്പെടുന്ന ഒരു ബിസിനസ്സ് സംരംഭക കൂടിയായ ഗീതു രാമദാസ് തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സൈക്കോളജി വിഭാഗം മേധാവിയാണ്.
ധനതത്വശാസ്ത്രത്തില്‍ ബിരുദം. ജേര്‍ണലിസത്തില്‍ പി.ജി.ഡിപ്ലോമ. څമെന്റര്‍ സുഹൃത്തും വഴികാട്ടിയുംچ എന്ന മലയാളത്തിലെ ആദ്യത്തെ വ്യക്തിത്വവികസന മാസികയുടെ സ്ഥാപകനും ചീഫ് എഡിറ്ററും, പ്രഭാഷകനും പരിശീലകനും കവിയും എഴുത്തുകാരനുമാണ്. വിജയത്തിന്റെ ആദ്യാക്ഷങ്ങള്‍, വിജയം നേടാന്‍ സോഷ്യല്‍ മീഡിയ, വില്പനയുടെ വിജയമന്ത്രങ്ങള്‍, ഓര്‍മ്മയുടെ ഭൂപടം (കവിതകള്‍) എന്നിവ പുസ്തകങ്ങള്‍.
ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം, പുരാവസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ, വിദ്യാഭ്യാസ വിചക്ഷണനും ഗവേഷകനുമാണ്. അക്കാദമിക്, കരിയര്‍, ഗവേഷണ രംഗങ്ങളില്‍ നിരവധി പ്രമുഖ സ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുന്നു. ഉകഋഠ (പെരുമ്പാവൂര്‍) -ന്റെ പ്രോഗ്രാം അഡ്വൈസറി കമ്മറ്റി അംഗമാണ്. ഇകഏക (കോഴിക്കോട്) യുടെ ഹോണററി ഡയറക്ടര്‍ ആണ്. നോഡല്‍ സെന്റര്‍ ഓഫ് സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ആന്റ് റിസര്‍ച്ച് ഓഫ് പി.എം. ഫൗണ്ടേഷന് (കൊച്ചി)ന്റെ പ്രോജക്ട് ഡയറക്ടറാണ്. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് രംഗത്ത് വിദേശത്തുള്ള നിരവധി ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.
അന്തരാഷ്ട്ര പ്രശസ്തനായ ഗണിതശാസ്ത്രാധ്യാപകന്‍, കേരള സ്റ്റേറ്റ്, കഏടഋ, കആ, ഇആടഋ, കഇടഋ പാഠ്യപദ്ധതികളില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ബോംബെ കേംബ്രിഡ്ജ് സ്കൂള്‍, ശാന്തിനികേതന്‍, ഇന്ത്യന്‍ സ്കൂള്‍ ഓഫ് ദോഹ (ഖത്തര്‍) അല്‍-നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബഹ്റൈന്‍, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍ (ംശവേ ളലഹഹീംവെശു രലിലേൃ ീള വേല ഡിശ്ലൃരശ്യേ), രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂള്‍ കൊച്ചി തുടങ്ങിയ പ്രശ്സത സ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ മികവിന് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.